NEWS
ജമ്മു കാശ്മീരിലെ ശ്രീനഗറില്‍ നിന്നും കത്രയിലേക്കുള്ള ആദ്യ വന്ദേ ഭാരത് സർവീസ് ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും.
06/06/2025 05:52 PM IST
സണ്ണി ലുക്കോസ്

നിലവില്‍ റോഡ് മാർഗം ആറ് മണിക്കൂറിലധികം വരുന്ന യാത്ര വന്ദേ ഭാരത് ട്രെയിനില്‍ മൂന്ന് മണിക്കൂർ മാത്രം മതി. ചെനാബ് റെയില്‍വെ പാലവും, അഞ്ജി ഖാദ് റെയില്‍വെ പാലവും ഉള്‍പ്പെടുന്ന 272 കിലോമീറ്റർ വരുന്ന റൂട്ട് ആണിത്.
ഉദ്ധംപൂർ - ശ്രീനഗർ - ബാരമുളള റെയില്‍വെ ലിങ്ക് പ്രോജക്ടിൻറെ ഭാഗമാണ് റൂട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ 11.45 ന് ജമ്മുവിലെ ശ്രീ മാതാ വൈഷ്ണോ ദേവി കത്ര സ്റ്റേഷനില്‍ ആദ്യ ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യും.
സംസ്ഥാനത്ത് 46000 കോടി രൂപയുടെ വികസന പദ്ധതികളും മോദി ഉദ്ഘാടനം ചെയ്യും. എല്ലാ കാലാവസ്ഥയിലും ഓടാവുന്ന സംവിധാനങ്ങള്‍ ഉള്ള പ്രത്യേക വന്ദേ ഭാരത് ട്രെയിനുകള്‍ ആണ് അവതരിപ്പിക്കുന്നത്. ഇതിലൂടെ ടൂറിസം മേഖലയില്‍ അടക്കം വലിയ കുതിപ്പ് ഉണ്ടാകും എന്നാണ് പ്രതീക്ഷ.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











